ഒ.ഐ.സി.സി. കുവൈറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

കുവൈറ്റ്: കുവൈറ്റ് വയനാട് ജില്ല ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ അടിസ്ഥാനത്തില്‍ നടത്തുന്ന അംഗത്വ ക്യാമ്പെയിനിന്റെ ഭാഗമായി ഓഗസ്റ്റ് 13 നാണ് അംഗത്വവിതരണം ആരംഭിച്ചത്. ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം മെമ്പര്‍ഷിപ്പുകള്‍ വയനാട് ജില്ല വഴിയാണ് വിതരണം ചെയ്യുന്നത്. കുവൈറ്റിലെ എല്ലാ കോണ്‍ഗ്രസ് പ്രവത്തകരെയും ഓ.ഐ.സി.സിയുടെ കീഴില്‍ കൊണ്ട് വരികയും അത് വഴി പ്രവാസ ലോകത്തും, നാട്ടിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തി പെടുത്തുന്നതിന് എല്ലാ വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ആത്മാര്‍ഥമായ സഹായ സഹകരണം ഉണ്ടാവണമെന്ന് ജിന്‍സണ്‍ ബത്തേരിക്ക് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് ഓ.ഐ.സി.സി.ജനറല്‍ സെക്രട്ടറി അലക്‌സ് കൂട്ടങ്കല്‍ പറഞ്ഞു.കുവൈറ്റില്‍ ഉള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വയനാട് ജില്ലാ ഓഐസിസി മെമ്പര്‍ഷിപ്പിന് വേണ്ടി കമ്മിറ്റി അംഗങ്ങളെ സമീപിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 00965 55875536


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍