തൊഴിലാളികളുമായി വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനൊന്നോളം പേര്‍ക്ക് പരിക്ക്

പുല്‍പ്പള്ളി: പുല്‍പ്പള്ളി ചീയമ്പം വളവില്‍ ടെംപോ ട്രാവലര്‍ മറിഞ്ഞ് ആസാം സ്വദേശികളായ പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാം സ്വദേശികളായ 18 ഓളം തൊഴിലാളികളുമായി പുല്‍പ്പള്ളിയിലേക്ക് വരുമ്പോള്‍ ചീയമ്പം ഇറക്കത്തിലെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.ചീയമ്പം വളവില്‍ 3 മാസം മുമ്പ് ലോഡുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവരടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട വാഹനമിടിച്ച് കടയുടെ ഭിത്തി ഉള്‍പ്പടെ തകര്‍ന്നു.പരിക്കേറ്റവരെ നാട്ടുകാരാണ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
zo6gj0