OPEN NEWSER

Sunday 26. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

താമരശ്ശേരി ചുരത്തില്‍ പ്രകൃതി ദര്‍ശന മഴയാത്ര നടത്തി

  • Keralam
03 Sep 2022

കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്നേഹം ഉറപ്പിക്കുക ലക്ഷ്യമിട്ട് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി , ദേശീയ ഹരിത സേന വിദ്യാലയ എക്കോ ക്ലബ്, ദര്‍ശനം സാംസ്‌കാരിക വേദി  സംയുക്തമായി താമരശ്ശേരി ചുരത്തില്‍ നടത്തിയ പതിനേഴാമത് പ്രകൃതി ദര്‍ശന മഴയാത്ര ആവേശമായി. ഓറിയന്റല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വ വികാസം നേടാനുള്ള പരിസ്ഥിതി സന്ദേശമാണ്  മഴയാത്രയെന്ന് പ്രൊഫ. ടി . ശോഭീന്ദ്രന്‍ പറഞ്ഞു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം. എ.ജോണ്‍സണ്‍ മഴയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 

കെ പി യു  അലി അധ്യക്ഷത വഹിച്ചു. സിഡബ്ല്യുആര്‍ഡിഎം പ്രോജക്ട് ഫെലോ പി. സുഗമ്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍ ജി സി എക്കോ ക്ളബ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി.സിദ്ധാര്‍ത്ഥന്‍ , ശാന്തി നികേതന്‍ ഷാജു ഭായ് , ഹാമിദലി വാഴക്കാട്, കെ ജി രഞ്ജിത് രാജ്, മൊയ്തു മുട്ടായി , ഇ എം സി കേരളയുടെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ല കോ ഓര്‍ഡിനേറ്റര്‍ കെ സതീശന്‍ , മഴയാത്ര സംഘാടക സമിതി കണ്‍വീനര്‍ പി. രമേഷ് ബാബു ,വി.കെ.രാജന്‍ നായര്‍ എതുടങ്ങിയവര്‍ പ്രസംഗിച്ചു. മുഖ്യസംഘാടകരായ പ്രൊഫ.ടി ശോഭീന്ദ്രന്‍ ,എം എ ജോണ്‍സണ്‍, പി.രമേഷ് ബാബു എന്നിവരെ ചുരം സുരക്ഷണ സമിതിയുടെ ഭാരവാഹികളായ മൊയ്തു മുട്ടായി , പി കെ സുകുമാരന്‍ , വി.കെ. താജുദീന്‍ എന്നിവര്‍ ആദരിച്ചു. ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നായി 1600 വിദ്യാര്‍ത്ഥികളും 100 ഓളം അധ്യാപകരും മഴയാത്രയില്‍ പങ്കെടുക്കാനെത്തി.ശുദ്ധജലത്തിനായി , ശുചിത്വ പരിസരത്തിനായി എന്ന ആശയത്തോടെ ഒക്ടോബര്‍ മുതല്‍ 3 മാസക്കാലം വിദ്യാലയങ്ങളില്‍ വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കും എന്ന സന്ദേശം നല്കി 4 ആം മുടിപ്പിന്‍ വളവില്‍ മഴയാത്ര അവസാനിപ്പിച്ചു .

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം: ജില്ലാ പോലീസ് മേധാവി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി
  • ആര്‍ദ്രകേരളം പുരസ്‌കാരം 2021-22  മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു
  • മാനന്തവാടിയില്‍ 3 ദിവസം  മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല ; മാര്‍ച്ച് 26, 27, 28 അവധി 
  • 104 ലിറ്റര്‍ മാഹി മദ്യവുമായി  ഒരാള്‍ അറസ്റ്റില്‍
  • ആരോഗ്യരംഗത്ത് പുതിയ കാല്‍വെപ്പ്;  വയനാട് മെഡിക്കല്‍ കോളേജില്‍  മള്‍ട്ടി സ്പെഷ്യാലിറ്റി കെട്ടിടം ഒരുങ്ങി; 45 കോടി രൂപയില്‍ സ്പെഷ്യാലിറ്റി കെട്ടിടം എട്ടുകോടിയുടെ ആധുനിക കാത്ത് ലാബ്; മുഖ്യമന്ത്രി ഉദ്
  • കേരളത്തിലേക്ക് ലഹരി കടത്തല്‍; പ്രധാന കണ്ണി ബെംഗളൂരുവില്‍ പിടിയില്‍.
  • 'മോദിക്ക് അദാനിയുമായി എന്താണ് ബന്ധം ? ഇത് ചോദിക്കാന്‍ ഭയമില്ല; ജയിലിലടച്ച് എന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ട' : രാഹുല്‍ ഗാന്ധി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് രേഖപ്പെടുത്തിയത് 146 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്
  •  രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു
  • രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ല: എ.ഗഗാറിന്‍. 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show