കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

തിരുവനന്തപുരം: കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ കിഫ്ബി പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി അഡ്വ.ടി.സിദ്ധിഖ് എംഎല്‍എയുടെ ആവശ്യപ്രകാരം തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് അടിയന്തരയോഗം ചേര്‍ന്നു. യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് കല്‍പ്പറ്റ ബൈപ്പാസ്, മേപ്പാടി-ചൂരല്‍മല റോഡ്, കല്‍പ്പറ്റ-വാരാമ്പറ്റ, കാക്കവയല്‍-കൊളവയല്‍ എന്നീ റോഡ് പ്രവര്‍ത്തികളിലുള്ള പുരോഗതി വിലയിരുത്തുകയും, നിലവില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പ്രവൃത്തികളില്‍ അടിയന്തരമായി പ്രശ്നം പരിഹരിച്ച് പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കല്‍പ്പറ്റ ബൈപ്പാസ് പ്രവര്‍ത്തിയിലെ റിവൈസ്ഡ് എസ്റ്റിമേറ്റിലുള്ള പോരായ്മകള്‍ പരിഹരിച്ച് എത്രയും വേഗം അംഗീകരിക്കുകയും, തുടര്‍ന്ന് രണ്ടു മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. പ്രസ്തുത പ്രവര്‍ത്തിയുടെ ഭാഗമായി പലതവണ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തും, ജില്ലയിലും ഒട്ടേറെ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിരുന്നു. അതിന് ശേഷവും ഈ പ്രവൃത്തിയുടെ മെല്ലെ പോക്കില്‍ എം.എല്‍.എ യോഗത്തില്‍ ഉല്‍ക്കണ്ഠ അറിയിച്ചു. ചൂരല്‍മല റോഡില്‍ ഭൂമി ഏറ്റെടുക്കേണ്ട സ്ഥലങ്ങളില്‍ നിലവിലുള്ള വീതിയില്‍ പ്രവര്‍ത്തി നടത്തുവാനും നിലവില്‍ വീതിയുള്ള ഭാഗങ്ങളില്‍ വീതി കൂട്ടി പ്രവൃത്തി നടപ്പിലാക്കുവാനുള്ള രീതിയില്‍ എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്യുവാനും യോഗം തീരുമാനിച്ചു. എന്നാല്‍ ചൂരല്‍മല റോഡിലെ എച്ച്.എം.എല്‍ നിന്നും ഭൂമി കിട്ടുവാനുള്ള നടപടികളുമായിട്ട് ശക്തമായി മുന്നോട്ടു പോകുമെന്നും, ഭൂമി ലഭിക്കുന്ന മുറയ്ക്ക് ആ ഭാഗമായി ഏകദേശം 6.2 കി. മീ. ദൂരം കൂടി പുനര്‍ക്രമീകരിച്ച് വീതി കൂട്ടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മണിയങ്കോട് ഇടത്താവള നിര്‍മ്മാണം ഈ മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കുമെന്ന് കിഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ് കോട്ടത്തറ, ജി.എച്ച്.എസ്.എസ് തരിയോട്, ജി.എച്ച്.എസ് അച്ചൂര്‍ എന്നീ സ്‌കൂളുകളിലെ ഒരു കോടി രൂപയുടെ പ്രവര്‍ത്തികള്‍ എസ്റ്റിമേറ്റ് തുകയുടെ കുറവ് കാരണം നിലച്ചിരുന്നു. അതിലേക്കായി 30 ലക്ഷം രൂപ അധികമായി എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ നല്‍കാനും, പ്രവര്‍ത്തികള്‍ സെപ്റ്റംബര്‍ 15 നുള്ളില്‍ പുനര്‍ ക്രമീകരിച്ചും ടെന്‍ഡര്‍ നടപടികള്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനിച്ചതായി എം.എല്‍.എ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍