തടിയന്റമോള്‍ പര്‍വതനിരയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഗ്ലോബ്ട്രക്കേഴ്‌സ് ട്രക്കിംഗ് കമ്മ്യൂണിറ്റി

കര്‍ണ്ണാടക: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനാഘോഷം പ്രമാണിച്ച് ഗ്ലോബ്ട്രക്കേഴ്‌സ് ട്രക്കിംഗ് കമ്മ്യുണിറ്റി കര്‍ണാടക സംസ്ഥാനത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോള്‍ പര്‍വതനിരയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തി. ഗ്ലോബ് ട്രക്കേഴ്‌സ് കമ്മ്യുണിറ്റിയില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 14 ആളുകള്‍ അബ്ദുള്‍ സമദ്, സിബി വര്‍ഗ്ഗീസ്, മഞ്ചുഷ എന്നിവരുടെ നേതൃത്വത്തില്‍ 1748 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊടുമുടിയെ ലക്ഷ്യമാക്കി ട്രക്ക് ചെയ്യുകയും, നാല് മണിക്കൂര്‍ നേരത്തെ ശ്രമത്തിനുശേഷം മുകളില്‍ എത്തി പതാക ഉയര്‍ത്തുകയും ചെയ്യുകയുമായിരുന്നു. രാജ്യത്തിലെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കപെടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും, പര്‍വതങ്ങളും മലകളും മാലിന്യമുക്തമാക്കേണ്ടതിനും ഗ്‌ളോബ്ട്രക്കേഴ്‌സ് ക്രിയാത്മക ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. കൊടക് ജില്ലയിലെ കക്കാബെ എന്ന് സ്ഥലത്താണ് തടിയന്റമോള്‍ പര്‍വ്വതനിര സ്ഥിതിചെയ്യുന്നത്. 13-08-2022 ന് നടത്തിയ ഈ പരിപാടിയി മൂലം അനേകം ആളുകള്‍ക്ക് രാജ്യസ്‌നേഹം വര്‍ദ്ധിക്കാന്‍ ഇടയുണ്ട് എന്ന് ശ്രീ അബ്ദുള്‍ സമദ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
xlh4u9
kzklvy