OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരള-കര്‍ണാടക എക്‌സൈസ്: സംയുക്ത യോഗം ചേര്‍ന്നു

  • Keralam
11 Aug 2022

 

ചാമ്രാജ് നഗര്‍: ചാമ്രാജ് നഗര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ വച്ച് കേരള-  കര്‍ണാടക എക്‌സൈസ് ഓഫീസര്‍മാരുടെ അന്തര്‍ സംസ്ഥാന യോഗം ചേര്‍ന്നു. യോഗത്തില്‍ ചാമരാജ് നഗര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ്  എംഡി മോഹന്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് എക്‌സൈസ്  ശ്രീനിവാസന്‍ ആമുഖ പ്രഭാഷണം നടത്തി. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍  കെ എസ് ഷാജി വിഷയ അവതരണം നടത്തി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും വാഹന പരിശോധന കര്‍ശനമാക്കുന്നതിനും തീരുമാനിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ആയതിലൂടെ പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ കൈമാറുന്നതിനും തീരുമാനിച്ചു. കൂടാതെ അന്തര്‍ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും ഇവരുടെ നിലവിലുള്ള കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷിക്കുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  ഷറഫുദ്ദീന്‍, സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീ വി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ഗുണ്ടല്‍പേട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ ശാലു രാജു, ചാമരാജ് നഗര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  എംപി ഉമ്മ ഗുണ്ടല്‍പേട്ട എക്‌സൈസ് റേഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ഹനുവന്ധ സിംഗ്, ചാമരാജ് നഗര്‍ എക്‌സൈസ് റേഞ്ച് സബ് ഇന്‍സ്‌പെക്ടര്‍  സുമിത്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു, 1.30 pm ന് അവസാനിച്ച യോഗത്തില്‍ വയനാട് എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ്  ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ഹരിനന്ദന്‍ ടി  ആര്‍ നന്ദി പ്രകാശിപ്പിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show