വയനാട് ഫെസ്റ്റ് 2022 വാര്‍ഷിക ആഘോഷം നടത്തി

യുഎഇ: 'വയനാടിനൊരു കരുതല്‍ നല്ലതിനായി കൈകോര്‍ക്കാം' എന്ന ശീര്‍ഷകത്തില്‍ പ്രവാസി വയനാട് യു എ ഇ ഷാര്‍ജ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷപരിപാടികള്‍ അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തി. ജനറല്‍ബോഡി യോഗത്തില്‍ ബിനോയ് എം.നായര്‍ ചെയര്‍മാനും, അനസ് ബത്തേരി ജനറല്‍ കണ്‍വീനറും, മിനോ ജോസ് ട്രഷററുമായ പുതിയ കമ്മിറ്റിയെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു.ജോമോന്‍ വര്‍ക്കി സ്വാഗതവും അയൂബ് പതിയില്‍ അധ്യക്ഷതയും വഹിച്ച സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കമ്പളക്കാട് ഉദ്ഘാടനം ചെയ്തു. അറ്റ്‌ലസ് രാമചന്ദ്രന്‍, അഷ്റഫ് താമരശ്ശേരി, നെല്ലറ ഷംസുദ്ധീന്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യ അതിഥികളായിരുന്നു.
പ്രവാസ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വയനാട്ടുകാരെയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അറ്റ്‌ലസ് രാമചന്ദ്രന്‍, അഷ്റഫ് താമരശ്ശേരി, നെല്ലറ ശംസുദ്ധീന്‍ എന്നിവരെയും 35 വര്‍ഷത്തെ ആരോഗ്യമേഖലയിലെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ശ്രീമതി ഡോ: അന്നമ്മ മാത്യൂസിനെയും കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന് മറ്റുള്ളവര്‍ക്ക് മനോധൈര്യം നല്‍കിയ ശ്രീമതി അജിത എന്നിവരെയും മൊമെന്റോ നല്‍കി ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ചാപ്റ്റര്‍ പ്രതിനിധികള്‍ പങ്കെടുത്തു.
വയനാട്ടുകാരുടെ വന്‍ ജനപങ്കാളിത്തം കൊണ്ടും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണ്ണാഭമായ കലാപരിപാടികള്‍കൊണ്ടും ശ്രദ്ധേയമായ പരിപാടിക്ക് പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും എസ്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി. ട്രഷറര്‍ ബിന്‍സി തോമസ് ന്റെ നന്നിയോട്കൂടി പരിപാടി അവസാനിച്ചു. സ്പാര്‍ക് സൂപ്പര്‍മാര്‍ക്കറ്റ്, മെഡ്ഡ് 7, ജി സി സി എക്‌സ്‌ചേഞ്ച് എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു.ലോജിക് ഓഫീസ് എക്യു്പ്‌മെന്റ്‌സ്, കെന്‍ മിഡ്ഡില്‍ ഈസ്റ്റ്, ഫ്രാന്‍ ഗള്‍ഫ്, അല്‍ ഐന്‍ ഫാംസ്, ലില്ലിസ്, ഹോപ്പ്, ബ്ലൂബേഡ് എല്‍ എല്‍ സി, അല്‍ നുഐമി ഓഡിറ്റേഴ്സ്, ന്യൂ മെര്‍ക്കോണ്‍, ജൂഡ് ബേക്കറി, ഫെയ്ത്, ഫുട് ബൗള്‍ റെസ്റ്റോറന്റ്, ഗ്രേ വാട്ട് ട്രേഡേഴ്‌സ്, വിക്ടോറിയ കോളേജ്, വുഡ്സ് റിസോര്‍ട്‌സ്, ക്വളിറ്റി ഐസ്‌ക്രീം, ആരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, റാഷിദ്, സുനില്‍ ഓഡിറ്റേഴ്സ്, ഫോള്‍ഡര്‍ ക്രാഫ്റ്റ്, ഗ്രീന്‍സ് ഗോപിനാഥ്, ഒലിവ് കാറ്റെര്‍സ്, അസാറ്റ് ഹൈഡ്രോളിക്എന്നിവര്‍ സപ്പോര്‍ട്ടിങ് സ്‌പോണ്‍സര്‍മാരും ആയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
gmi296
cnhtgt