പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷം 26 ന്

യുഎഇ: യുഎഇ യിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്ററിന്റെ വാര്‍ഷിക ആഘോഷം 2022 ജൂണ്‍ 26 ഞായറാഴ്ച അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടക്കും. കലാ സാംസ്‌കാരിക പരിപാടികളോടെ നടത്തപ്പെടുന്ന ആഘോഷപരിപാടിയില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍, അഷ്റഫ് താമരശ്ശേരി, നെല്ലറ ശംസുദ്ധീന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. വയനാട്ടിലെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം പ്രവാസി വയനാട് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെയും ചടങ്ങില്‍ ആദരിക്കും.വയനാട്ടുകാരായ ആളുകള്‍ക്ക് പരസ്പരം പരിചയപ്പെടാനും സ്‌നേഹം പങ്കുവെക്കാനുമുള്ള വേദിയായിരിക്കുമെന്ന് ഭാരവാഹികളായ അയൂബ് പതിയില്‍, ജോമോന്‍ വര്‍ക്കി, ബിന്‍സി തോമസ്, സുജീഷ് സുധാകരന്‍, ബിനോയ് നായര്‍, ഷാജി നരിക്കോല്ലി, യു സി അബ്ദുല്ല, ബിനോയ് മാത്യു എന്നിവര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
0lr0nh
rymxr3