സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 83.87 ശതമാനം വിജയം. വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിയില്‍ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുന്‍വര്‍ഷം 79.62 ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതല്‍ വിജയം കോഴിക്കോട് ജില്ലയില്‍ (87.79) ആണ്. കുറവ് വയനാട്ടില്‍ (75.07). 28450 പേര്‍ എല്ലാറ്റിനും എ പ്ലസ് നേടി. 53 പേര്‍ക്ക് 1200 ല്‍ 1200 മാര്‍ക്ക് കിട്ടി. ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദവുമുണ്ടായ കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുന്‍വര്‍ഷം 93.24 ആയിരുന്നു.
കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം വാരിക്കോരി മാര്‍ക്കിട്ടെന്ന പരാതി ഒഴിവാക്കാന്‍ എസ്എസ്എല്‍സിക്കെന്നെ പോലെ പ്ലസ് ടു വിലും തുടക്കം മുതല്‍ വിദ്യാഭ്യാസവകുപ്പ് കൂടുതല്‍ ജാഗ്രത കാണിച്ചിരുന്നു. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതലിടക്കമുള്ള കടുംപിടത്തമാണ് ശതമാനം കുറയാന്‍ കാരണം. കെമിസിട്രി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ സെറ്റ് ചെയ്ത ഉത്തരസൂചികയിലും വിദഗ്ധസമിതി പിഴവ് കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം അറിയാനുള്ള ആപ്പുകളും വെബ്‌സൈറ്റുകളും ഇവയാണ്.
ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍