ജോണി പി കുര്യാക്കോസിന് വയനാടന്‍ പ്രവാസികളുടെ സ്നേഹാദരം

അബുദാബി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി ജോണി പി.കുര്യാക്കോസിന് യാത്രയയപ്പ് നല്‍കി. അബുദാബി റീ ക്രിയേഷന്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ നിരവധി വയനാട്ടുകാര്‍ പങ്കെടുത്തു. പ്രസിഡണ്ട് നവാസ് മാനന്തവാടി, വൈസ് ചെയര്‍മാന്‍ സാന്‍ഞ്ചോയ്, ജോയിന്‍ സെക്രട്ടറി ജസീം ഇബ്രാഹിം, ഷബീര്‍, ഇര്‍ഷാദ്, ഷാന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ സ്നേഹോപഹാരവും സമ്മാനിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍