OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പന്തലിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ്  മറിഞ്ഞ് വീണു. 

  • Kalpetta
22 May 2022

 

വൈത്തിരി: ഗൃഹപ്രവേശന ചടങ്ങിനായി തീര്‍ത്ത പന്തലിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ്  മറിഞ്ഞ് വീണു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. വൈത്തിരി നാരങ്ങാക്കുന്നില്‍ ഷെബീറലിയുടെ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനായി തീര്‍ത്ത പന്തലിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. ഇന്ന് വൈകീട്ട് നാലു മണി മുതല്‍ ബന്ധുക്കള്‍ക്കായി സല്‍ക്കാരമൊരുക്കിയിരുന്നു. ചടങ്ങിലേക്ക് ആളുകള്‍ എത്തി തുടങ്ങിയ അവസരത്തിലാണ് പന്തലിന് മുകളില്‍ പോസ്റ്റ് വീണത്.ഇളകിയ മണ്ണില്‍ കേവലം 30 സെന്റിമീറ്റര്‍ മാത്രം ആഴത്തില്‍  റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്നാണ് കുഴി എടുത്തത്. റോഡില്‍ നിന്നും 6 മീറ്ററോളം താഴെയാണ് വീട്.നിലവിലെ പോസ്റ്റില്‍ നിന്നും നാലു മീറ്റര്‍ അകലെ പോസ്റ്റ് ആവശ്യമില്ലാത്ത സ്ഥലത്ത്  പതിനാലായിരത്തോളം രൂപ ഈടാക്കിയാണ് പോസ്റ്റ് സ്ഥാപിച്ചത്.പോസ്റ്റ് വീണതിന് ശേഷം ഇവിടെയുള്ള പഴയ പോസ്റ്റില്‍ നിന്നു തന്നെ കണക്ഷന്‍ മാറ്റി നല്‍കുകയും ചെയ്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show