ബൈക്ക് മോഷണം : യുവാവ് അറസ്റ്റില്‍;പിടിയിലായത് നിരവധി കേസുകളിലെ പ്രതി
മാനന്തവാടി: മാനന്തവാടി മക്കിക്കൊല്ലിയില് നിന്നും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മാനന്തവാടി എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തു. കുഴിനിലം പൂവളപ്പില്‍ വീട്ടില്‍ ഷറഫു എന്ന പി.എ ഷറഫുദ്ദീന് (21) ആണ് അറസ്റ്റിലായത്. മക്കിക്കൊല്ലിയിലെ ബന്ധുവീട്ടില്‍ വന്ന കോഴിക്കോട് പുതിയ പാലം സ്വദേശി യശ്വിന് ജോസിന്റെ ഒന്നര ലക്ഷം വിലമതിക്കുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പിന്നീട് ബൈക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരവെ പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്നും, സംഘത്തില്‍ വേറെ ആളുകളുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ഏഎസ് ഐ മെര്വിന് ഡിക്രൂസ്, സിപിഒമാരായ രഞ്ജിത്ത്, അജീഷ് കൊയിലേരി, ജിനേഷ്, ജിയോ ജോസഫ് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍