OPEN NEWSER

Wednesday 23. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് നിലവില്‍ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

  • National
02 May 2022

 

രാജ്യത്തെ കൊവിഡ് കേസുകളിലെ വര്‍ധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആര്‍. കേസുകളിലെ വര്‍ധന ചില പ്രദേശങ്ങളില്‍ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവില്‍ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വര്‍ധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകള്‍ കൂടുന്നില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വര്‍ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്.

പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയര്‍ന്നിരുന്നു.

കൊവിഡ് കേസുകള്‍ ഉയരുന്നത് ഇന്ത്യയിലെ ചില ജില്ലകളില്‍ പ്രദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബ്ലിപ്പുകള്‍ മാത്രമാണ്, ഒരു വേരിയന്റ് മൂലമുണ്ടാകുന്ന ഒരു പുതിയ കൊവിഡ് തരംഗത്തിന്റെ തുടക്കമല്ല ഇത്. ഈ ബ്ലിപ്പുകള്‍ നിലവില്‍ ചില പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. മാത്രമല്ല രാജ്യത്തുടനീളം ഇത് വ്യാപിച്ചിട്ടില്ല. ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ സമീരന്‍ പണ്ഡേ പറയുന്നു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലക്കിടിയില്‍ 7.028 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
  • നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി തുറന്നു
  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show