ഫാറൂഖ് കോളേജ് സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് സെലക്ഷന്‍ നേടുന്നതിന് വേണ്ടി യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി കോഴിക്കോട് ഫാറൂഖ് കോളേജ് പി.എം സിവില്‍ സര്‍വീസ് അക്കാദമി ഒരു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.2022 മെയ് 30, 31 തിയ്യതികളില്‍ നടക്കുന്ന പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷയിലും തുടര്‍ന്നുള്ള Personality Test/ Interview ലും മികവ് തെളിയിക്കുന്നവരെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക.
സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ലഭ്യമാകും. സിവില്‍ സര്‍വീസ് പ്രീലിമിനറി, മെയിന്‍സ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. രാജ്യത്തെ വിദഗ്ധ സിവില്‍ സര്‍വീസ് അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. കൂടാതെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള സൗജന്യ താമസവും കോളേജില്‍ ഏര്‍പ്പെടുത്തും.
ക്ലാസുകള്‍ 2022 ജൂലൈ ഒന്നിന് ആരംഭിക്കും.സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2022 മെയ് 23 ആണ്സ്‌കോളര്‍ഷിപ് പരീക്ഷയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കുന്നതിനും www.farookcollege.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9207 755 744, 8547 501 775


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍