കേരളാ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം നടത്തി

ബംഗളൂരു: കേരളത്തിലെ വിവിധ എഞ്ചിനീയറിംങ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയര്‍മാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ബംഗളൂരു (കെ.ഇ.എ) വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ബംഗളൂരു എച്ച്.എ.എല്‍ ഹോസ്പ്പിറ്റലിന് സമീപത്തുള്ള ഓള്‍ഡ് എച്ച്.എം.എ ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ആഘോഷപരിപാടികള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു. കെ.ഇ.എ പ്രസിഡന്റ് തോമസ് വെങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടോം ജോര്‍ജ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് രഘുറാം മണികണ്ഠനും സംഘവും അവതരിപ്പിച്ച സംഗീതനിശ, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍