OPEN NEWSER

Saturday 30. Sep 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

  • Keralam
23 Apr 2022

 

പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓര്‍മ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍. വിനായന്വിതനായ മനുഷ്യന്‍. 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. ഇത്തരത്തില്‍ ബഹുതകളാല്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

 

അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോണ്‍ പോളിന്റെ ചലച്ചിത്രങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ ചാമരം മുതല്‍ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങള്‍. മലയാള ചലച്ചിത്രത്തിന്റെ വളര്‍ച്ചയുടെ സവിശേഷ ഘട്ടത്തില്‍ അതിനൊപ്പം ഋതുപ്പകര്‍ച്ചകള്‍ നേടിയ ജീവിതമാകുന്നു ജോണ്‍പോളിന്റേത്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രതിഭകള്‍ക്കുമൊപ്പം യാത്ര ചെയ്ത് സവിശേഷമായ ആ കാലത്തെ പ്രതിഭയിലേക്ക് സന്നിവേശിപ്പിച്ച ഈ ചലച്ചിത്രകാരന്, സമകാലീക മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനെന്ന ഖ്യാതിയും സ്വന്തം.

 

 

 

എന്നാല്‍ ചലച്ചിത്ര മേഖലയിലെ പതിവുവഴികള്‍ വിട്ട് തന്റേതായ ഒന്നും ഘോഷിച്ച് നടക്കാന്‍ മെനക്കെടാതെ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഈ വിനയാന്വിതനായ മനുഷ്യന്‍. ഒരു കാലത്ത് വര്‍ഷത്തില്‍ 14 തിരക്കഥകള്‍ വരെ രചിച്ചിട്ടുണ്ട് മലയാള സിനിമയ്ക്ക് സ്വന്തമായ രസക്കൂട്ട് രൂപപ്പെടുത്തി ഈ എഴുത്തുകാരന്‍.

 

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങളുടെ തിരക്കഥ ജോണ്‍പോളിന്റേതാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം:   ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്
  • എ.ഐ ടെക്‌നോളജി: വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ വയനാട് സൈബര്‍ പോലീസ് വലയിലാക്കി; ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരന്‍ സൈബര്‍ പോലീസിന
  • എക്‌സൈസ് വാഹനത്തിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം; ജീപ്പിന്റെ മുന്‍ഭാഗം തകര്‍ത്തു; ആര്‍ക്കും പരിക്കില്ല
  •  തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 1ന് 
  • ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു
  • ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും
  • സംസ്ഥാനത്ത് തീവ്രമായ മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് 
  • ഇരട്ട ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത
  •  കൈനാട്ടിക്ക് സമീപം ലോറിയും, കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു ;പതിനഞ്ചോളം പേര്‍ക്ക് പരിക്കെന്ന് ആദ്യ വിവരം  
  • തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ്  സംഘമെത്തി;കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show