ഇന്ധനവില കൂട്ടി; കൊച്ചിയില്‍ ഡീസല്‍ വില നൂറിനരികെ

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്.. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി. മാര്‍ച്ച് 22 ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് 7 രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ് കൂടിയത്.
അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്‍പ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യയുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയില്‍ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. രാജ്യത്തിനായി ആവശ്യമായ ഇന്ധനം സ്വന്തമായി ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ ഉത്പാദന സമ്പദ്വ്യവസ്ഥ ഇന്ത്യയ്ക്ക് ഉടന്‍ തന്നെയുണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഫ്ളെക്സ്ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍, അവ വരും മാസങ്ങളില്‍ പുറത്തിറങ്ങും'. അദ്ദേഹം വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍