നിരക്ക് വര്‍ധനയില്‍ തീരുമാനം ഇന്നുണ്ടായേക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. നിരക്ക് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാര്‍ജ് 10 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 രൂപയുമാകുമെന്നാണ് സൂചന. വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. വര്‍ധിച്ച നിരക്ക് നിലവില്‍ വന്നാല്‍ ഡീസല്‍ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമാകും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍