ഫാര്‍മസിസ്റ്റുകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി

തിരുവനന്തപുരം: സര്‍ക്കാരിതര മേഖലയില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ ) സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ ഫാര്‍മസിസ്റ്റുകള്‍ സെകട്ടറിയേറ്റ് മാര്‍ച്ചും , ധര്‍ണ്ണയും നടത്തി. മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധിയും, പെന്‍ഷനും കാലോചിതമായി പരിഷ്‌കരിക്കുക, ഫാര്‍മസിസ്റ്റ് പി എസ് സി ലീസ്റ്റില്‍ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുക, സ്വകാര്യ ഫാര്‍മസിസ്റ്റുമാരെ ഇ എസ് ഐ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സമരപരിപാടി സംഘടിപ്പിച്ചത്.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.സജി, എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന ട്രഷറര്‍ നിമല്‍രാജ്, ഐഎന്‍ടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ,ബി എം എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍ , കേരളാ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി. നവീന്‍ചന്ദ് , കൗണ്‍സില്‍ അംഗം വി.ജെ. റിയാസ്, കെ.ടി.വി.രവീന്ദ്രന്‍, ബിജുലാല്‍.പി എന്നിവര്‍ സംസാരിച്ചു.അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി.സണ്ണി സ്വാഗതം പറഞ്ഞു ,സംസ്ഥാന പ്രസിഡന്റ് പി.ജെ. അന്‍സാരി അദ്ധ്യക്ഷനായി.മാര്‍ച്ചിന്ന് സംസ്ഥാന ഭാരവാഹികളായ ടി.ആര്‍. ദിലീപ് കുമാര്‍ , ചെറുന്നിയൂര്‍ രാജീവ്, പി. പ്രിയംവദ, ടി. ഷുഹൈബ്, എല്‍സന്‍ പോള്‍, ടി. നവജി , കെ. ലീന എന്നിവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍