രാജ്യത്ത് 27,409 പേര്‍ക്ക് കൊവിഡ്; വാക്‌സിന്‍ കവറേജ് 173.42 കോടി കവിഞ്ഞു

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. ഇന്നലെ 12,29,536 പരിശോധനകളാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 75.30 കോടി ടെസ്റ്റുകള്‍ നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,817 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,17,60,458 ആയി ഉയര്‍ന്നു. ഇന്നലെ 347 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്കും 2.23 ശതമാനമായി കുറഞ്ഞപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായി കുറഞ്ഞു.
രാജ്യവ്യാപകമായുള്ള വാക്‌സിനേഷന്‍ െ്രെഡവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 173.42 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44.68 ലക്ഷം ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 39,15,704 ഡോസുകളും, മുന്‍കരുതല്‍ പ്രവര്‍ത്തകര്‍ക്ക് 54,69,127 ഡോസുകളും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 82,58,894 ഡോസുകളും ഇതുവരെ നല്‍കിയിട്ടുണ്ട്.
'15-18 വയസ് പ്രായമുള്ളവരില്‍, 5,24,34,558 ആദ്യ ഡോസ് കൊവിഡ് വാക്‌സിനും 1,64,08,841 രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്,' മന്ത്രാലയം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍