സ്‌കൂളുകള്‍ മറ്റന്നാള്‍ തുറക്കും; ആദ്യ ആഴ്ച ക്ലാസുകള്‍ ഉച്ചവരെ; ഷിഫ്റ്റ് സമ്പ്രദായം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ക്ലാസുകള്‍ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്തെ 1 മുതല്‍ 9 വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസുകളാണ് മറ്റന്നാള്‍ ആരംഭിക്കുക. സ്‌കൂള്‍ തുറക്കല്‍ മുന്‍ മാര്‍ഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു. തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുക.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്.പതിനാലാം തീയതി ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ തുടങ്ങും. ഓണ്‍ലൈന്‍ കഌസുകള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍