രാത്രിയില്‍ ഒരു വിഭാഗം യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നതിന് നിയന്ത്രണം; ഉത്തരവില്‍ വ്യക്തത വരുത്തി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയങ്ങളില്‍ സ്ത്രീകളും,മുതിര്‍ന്ന പൗരന്മാരും, ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മിന്നല്‍ സര്‍വ്വീസ് ഒഴികെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിക്കൊടുക്കണമെന്ന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ദീര്‍ഘ ദൂര മള്‍ട്ടി ആക്‌സില്‍ എ.സി,സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ളതും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അസൗകര്യമാണെന്നും പരിഗണിച്ച് ഇത്തരം സര്‍വ്വീസുകളില്‍പ്രസ്തുത നിര്‍ദ്ദേശം ബാധകമല്ലെന്നും, നിര്‍ദ്ദിഷ്ഠ സ്‌റ്റോപ്പുകളില്‍ മാത്രമേ നിര്‍ത്തുകയുള്ളൂവെന്നും കാണിച്ച് കെഎസ്ആര്‍ടിസി പുതിയ മെമ്മോറാണ്ടമിറക്കി.
നിരവധി പരാതികള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് പുതിയ മെമ്മോറാണ്ടം പുറത്തിറക്കിയത്. മിന്നല്‍ ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് സൂപ്പര്‍ഫാസ്റ്റ് ശ്രേണിയ്ക്ക് മുകളിലേക്കുള്ള എല്ലാ സര്‍വ്വീസുകള്‍ക്കും ബാധകമാണ്.മറ്റുള്ള ബസുകളില്‍ പ്രതിപാദിച്ച മൂന്ന് വിഭാഗം യാത്രക്കര്‍ക്കല്ലാതെ മറ്റുള്ള യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യ ഉണ്ടായിരിക്കുന്നതല്ല.യാത്രക്കാരെയും പൊതുജനങ്ങളെയും ബന്ധപ്പെട്ട സര്‍വ്വീസുകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ മറ്റൊരു സ്ഥലത്തും രാത്രി കാലങ്ങളിലോ അല്ലാതെയോ നിര്‍ത്തുന്നതല്ലെന്ന വിവരം ബോധ്യപ്പെടുത്തുന്നതാനായി ബസുകളില്‍ ബോര്‍ഡുകള്‍ എഴുതി സ്ഥാപിക്കേണ്ടതാണെന്നും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍