വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ജനുവരിയില്‍ കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍