ഇന്നും 50,000 ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇന്നും 50,000 ത്തിന് മുകളില്‍ തന്നെയെന്ന് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു വെന്റിലേറ്റര്‍ ഉപയോഗവും കൂടുന്നില്ല. ആക്ടിവ് കേസുകളുടെ 3.6 ശതമാനം മാത്രമാണ് ആശുപത്രിയില്‍. ഐസിയുവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഫെബ്രുവരി രണ്ടാം വാരം കൊവിഡ് വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി. നാലാം ആഴ്ചയില്‍ എത്തിയപ്പോള്‍ കൊവിഡ് വ്യാപനം 74% ആയി കുറഞ്ഞു. കൗമാരക്കാരുടെ വാക്‌സിനേഷന്‍ 70 % പൂര്‍ത്തിയായി.മൂന്നാം തരംഗത്തിലെ പ്രതിരോധം മറ്റ് രണ്ട് തരംഗത്തേക്കാള്‍ വ്യത്യസ്തമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്.കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് മന്ത്രി വിശദീകരിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇനി ക്വറന്റീന്‍ ആവശ്യമില്ല. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വറന്റീന്‍ മതിയാകും.
ഒമിക്രോണ്‍ വ്യാപനശേഷി കൂടുതലാണെങ്കിലും ഡെല്‍റ്റയേ അപേക്ഷിച്ച് തീവ്രമാകില്ല. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 50,000 മുകളില്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.(്‌ലലിമഴലീൃഴല)
മുതിര്‍ന്ന പൗരന്മാര്‍, ഒറ്റയ്ക്ക് കഴിയുന്ന കൊവിഡ് ബന്ധിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു. ഗര്‍ഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണം നല്‍കും. ഇന്ന് വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജുകളില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജമാക്കും. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി മെഡിസിനില്‍ ഉപയോഗിമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍