OPEN NEWSER

Wednesday 17. Aug 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്തെ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

  • Keralam
14 Jan 2022

 

തിരുവനന്തപുരം:കേരളത്തിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്‌കൂള്‍ നിയന്ത്രണം, ഓഫrസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്.

തിങ്കളാഴ്ചയാണ് കൊവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്‌കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം 50 പേരായി ചുരുക്കുക മാത്രമാണ് ചെയ്തത്. അന്ന് പ്രതിദിന രോഗബാധ ഇരട്ടിയായി കുതിച്ച് 12,000നു മുകളിലെത്തി. ടിപിആറും 17 പിന്നിട്ടു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയലിലിറങ്ങാന്‍ അതിഥി തൊഴിലാളികളും പ്രതിഷേധവുമായി പ്രദേശവാസികളും
  • പേരിയ ചുരം വഴിയുള്ള ഗതാഗതം നാളെ മുതല്‍ പുന:സ്ഥാപിക്കും:  വയനാട് ജില്ലാ പോലീസ് മേധാവി
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • പിന്നണി രംഗത്ത് ചുവടുറപ്പിച്ച് വൈഗ നമ്പ്യാര്‍
  •  എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും.
  • സംരഭകര്‍ക്ക് വഴികാട്ടിയായി വ്യവസായ ശില്‍പ്പശാല
  • മീനങ്ങാടിയില്‍ പഴകിയ പന്നിയിറച്ചി പിടികൂടി; പന്നി സ്റ്റാള്‍ അടച്ചു പൂട്ടിച്ചു 
  • ലേഖാ രാജീവനെ ഒരു തരത്തിലും പിന്തുണക്കില്ല: മുസ്ലീം ലീഗ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show