കര്‍ണാടകയില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 7 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടക സംസ്ഥാനത്ത് ഒമീ ക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 28 മുതല്‍ ജനുവരി ഏഴുവരെ പത്ത് ദിവസത്തേക്ക് കര്‍ണാടക സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉത്തരവായി.രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ സമയം. ജനുവരി ഏഴിന് രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ ഹോട്ടലുകള്‍ / റസ്‌റ്റോറന്റുകള്‍, പബുകള്‍ എന്നിവിടങ്ങളിഞ്ഞു സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി. മാത്രമെ പ്രവര്‍ത്തിക്കാവു എന്നും എല്ലാ ജീവനക്കാരും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണമെന്നും രണ്ടു ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഡിസംബര്‍ 28 മുതല്‍ വിവാഹം, യോഗങ്ങള്‍ തുടങ്ങി എല്ലാ കൂടിച്ചേരലുകള്‍ക്കും 300 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. കേരളം, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍