എയ്ഡഡ് സ്കൂളുകളിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് പിഎഫ്; സര്‍ക്കാര്‍ ഉത്തരവ്
എയ്ഡഡ് സ്കൂളുകളിലെ പാര്‍ട്ട് ടൈം ടീച്ചേഴ്സ് / പാര്‍ട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുള്‍ ബെനിഫിറ്റ് വിഭാഗം അധ്യാപകര്‍ക്ക് കെ.എ.എസ്.ഇ.പി.എഫില്‍ അംഗത്വം നല്‍കുന്നതിനുള്ള അനുമതി നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരില്‍ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കില്‍ അവര്‍ക്ക് ഈ ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങുവാന്‍ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതിനനുസൃതമായാണ്, എയ്ഡഡ് മേഖലയിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താല്‍ എയ്ഡഡ് മേഖലയിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടത്തുന്നതിന് നേരിടുന്ന തടസം ചൂണ്ടിക്കാണിച്ചുമുള്ള നിവേദനങ്ങള്‍ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ ഇ ആര് ഭേദഗതിയ്ക്കുള്ള പ്രൊപ്പോസല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍