OPEN NEWSER

Thursday 03. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നില്‍പ്പ് സമരം പന്ത്രണ്ടാം ദിവസം

  • Keralam
19 Dec 2021

തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍  അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍  സെക്രട്ടേറിയറ്റ്  പടിക്കല്‍ കെജിഎംഒഎ യുടെ നേതൃത്വത്തില്‍ നടത്തി വരുന്ന നില്‍പ്പ് സമരം പന്ത്രണ്ടാം ദിവസം പിന്നിട്ടു. ഇന്ന് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.പ്രതിഷേധ സമരം കെജിഎംഒഎ മുന്‍ എഡിറ്റര്‍ ഡോ. ജോസഫ് ഗോമസ് ഉദ്ഘാടനം ചെയ്തു.  ഡോക്ടര്‍മാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡോക്ടര്‍മാരെ ദൈവങ്ങളെന്നും കോവിഡ് മുന്നണി പോരാളികളെന്നു മുള്ള ആത്മാര്‍ത്ഥമല്ലാത്ത വിളികള്‍ക്കപ്പുറം അതൃപ്തരായ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍   ഇടപെടലാണ് സര്‍ക്കാര്‍ കാണിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കെ ജി എം ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: ടി എന്‍ സുരേഷ്, വയനാട് ജില്ലാ പ്രസിഡന്റ്  ഡോ. കര്‍ണന്‍, ജില്ലാ സെക്രട്ടറി ഡോ: ജോസ്റ്റിന്‍ ഫ്രാന്‍സിസ്, ഡോ.ശ്രീകാന്ത്, ഡോ.സന്തോഷ്, ഡോ.ദാഹര്‍ മുഹമ്മദ്, ഡോ. നിമ്മിഡോ.സയ്യിദ് എന്നിവര്‍ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു. സേവനനിരതരായ ഡോക്ടര്‍മാരെ തെരുവില്‍ സമരത്തിനിറക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാന്‍ ഡോക്ടര്മാകര്‍ നിര്‍ബന്ധിതരായി തീരുമെന്നും ഡോ: സുരേഷ് പറഞ്ഞു.അനിശ്ചിതകാല  സമരത്തിന്റെ പതിമൂന്നാം ദിവസമായ നാളെ കെ ജി എം ഒ എ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിസ്ഥിതി ലോല വിജ്ഞാപനം; സെപ്തം.11ന് വില്ലേജുകളിലേക്ക് കര്‍ഷകസംഘം മാര്‍ച്ച് നടത്തും
  • വയനാട് ജില്ലയിലെ രണ്ടാമത് എ.ബി.സി കേന്ദ്രം മന്ത്രി കെ.എം ഷാജി നാളെ ഉദ്ഘാടനം ചെയ്യും
  • കുട്ടികളുടെ ആരോഗ്യ പരിശോധനയ്ക്കായി ബാല്യസ്പന്ദനം പദ്ധതി
  • നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
  • മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ സിബിക്ക് കേരള പോലീസിന്റെ ആദരം
  • കാലവര്‍ഷത്തില്‍ കനത്ത തിരിച്ചടി; വയനാട്ടില്‍ 51% മഴക്കുറവ്: ആശ്വാസമായി തവിഞ്ഞാലും തൊണ്ടര്‍നാടും
  • മതിയായ രേഖകളില്ലാത്ത 1.44 കോടി രൂപയുമായി മൂന്ന് പേര്‍ പിടിയില്‍
  • വീട്ടുകാര്‍ പുറത്തുപോയത് രക്ഷയായി; തൃശ്ശിലേരിയില്‍ വീട് കാട്ടാന തകര്‍ത്തു
  • 13 കിലോയോളം എംഡിഎംഎ യുമായി മേപ്പാടി സ്വദേശിയടക്കം മൂന്നുപേര്‍ കോയമ്പത്തൂരില്‍ പിടിയില്‍
  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show