OPEN NEWSER

Saturday 17. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത തുടരണം; മാതാപിതാക്കള്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിച്ചിരിക്കണം

  • National
08 Dec 2021

ദില്ലി: രാജ്യത്ത് ഒമിക്രോണ്‍  ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍. മാതാപിതാക്കള്‍ നിര്‍ബന്ധമായും വാക്‌സീന്‍  സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ ഘാനയെയും ടാന്‍സാനിയയെയും   ഉള്‍പെടുത്തി ഹൈ റിസ്‌ക് രാജ്യങ്ങളുടെ  പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി ഇറക്കി. വിദേശത്തു നിന്ന് മഹാരാഷ്ട്രയില്‍ എത്തിയ 120 പേരെ മുംബൈയില്‍ കണ്ടെത്താനാകാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. 

ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ രാജ്യത്ത്  അധിക ഡോസ് വാക്‌സീന്‍ നല്‍കുന്നതിലെ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ചായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സീനെടുത്തവരുടെ പ്രതിരോധ ശേഷി കുറയുന്നതായി എവിടെയും റിപ്പോര്‍ട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരന്റെ നിലപാട്. കുട്ടികളുടെ വാക്‌സിനേഷനില്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശം വൈകാതെ പുറത്തിറക്കും.

23 പേര്‍ക്ക് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തിലാണ് അധിക ഡേസ് വാക്‌സീന്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. വാക്‌സിനേഷന് അര്‍ഹരായ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയതും, നിര്‍മ്മാണ കമ്പനികള്‍ വാക്‌സീന്‍  ഉത്പാദനം കൂട്ടിയതും അനുകൂലാന്തരീക്ഷമായി സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അധിക ഡോസ് നല്‍കുന്നതില്‍  രണ്ട്  നിര്‍ദ്ദേശങ്ങളാണ്  സര്‍ക്കാരിന് മുന്നിലുള്ളത്.  രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത  രോഗ പ്രതിരോധ ശേഷി കുറയുന്നവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും മൂന്നാമത് ഒരു ഡോസ് കൂടി നല്‍കി പ്രതിരോധം നിലനിര്‍ത്തുക.  ആരോഗ്യമുള്ളവരില്‍ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊവിഡ് ഉപദേശക സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്തിയില്ല. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന പറയുന്നത് പോലെ നീങ്ങാമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. 

അതേ സമയം ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മുംബൈ താനെ ജില്ലയില്‍ തിരിച്ചെത്തിയ  295 പേരില്‍ 109 കുറിച്ച് വിവരമില്ല. ഇവരുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണെന്നും ചിലര്‍ തെറ്റായ വിലാസമാണ് നല്‍കിയിരിക്കുന്നതെന്നും കല്യാണ്‍ ഡോംബിവലി കോര്‍പ്പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ശി അറിയിച്ചു. ദില്ലിയിലെ അഞ്ചും, മഹാരാഷ്ട്രയിലെ 23 ഉം ജനിതക ശ്രേണീകണ ഫലം ഉടന്‍ പുറത്ത് വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
  • കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു;ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍; മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാ
  • കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥക്ക് അവിഭാജ്യ ഘടകം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ലഭിച്ച സംഭാവന ദുരിതബാധിതര്‍ക്ക് നേരിട്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
  • 11 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
  • പുള്ളിമാനുകളുടെ ജഢവുമായി അഞ്ചംഗ വേട്ടസംഘം പിടിയില്‍
  • വയനാട് സ്വദേശി നൈക ഷൈജിത്ത് ജൂനിയര്‍ ഗാലക്റ്റിക് യൂണിവേഴ്‌സ് ഇന്ത്യ
  • മൂന്നരപ്പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധത്തിന് വിരാമം; സിപിഎം വിടുന്നതായി മുതിര്‍ന്ന നേതാവ് എ.വി ജയന്‍
  • പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show