OPEN NEWSER

Friday 03. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Keralam
04 Dec 2021

 

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയില്‍ പൂര്‍ണമായി കര തൊടും. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴയുണ്ട്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ജവാദ് കൂടുതല്‍ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായേ കര തൊടൂ. എങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാര്‍പ്പിച്ചു. 

ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ വയനാട് ജില്ലയില്‍
  • വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി
  • കാടും നാടും കണ്ണീരണിഞ്ഞു; ചേകാടിക്കാരുടെ പ്രിയപ്പെട്ട കാട്ടാന 'ലക്ഷ്മി' ചരിഞ്ഞു
  • ഓപ്പറേഷന്‍ തൂഫാന്‍; ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ 135 കേസുകള്‍; 148 പേര്‍ പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജൂലൈ 3ന് വയനാട് ജില്ലയില്‍; മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
  • സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒന്‍പത് ജില്ലകളില്‍ മുന്നറിയിപ്പ്
  • സിനി വധക്കേസ്: പ്രതി നെടുമല ദേവസ്യയെ കോടതി വെറുതെ വിട്ടു
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show