കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഉച്ചയ്ക്ക് പുറത്ത് വിടും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുവരെയും കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടും. ഈ വിവരങ്ങള്‍ സമൂഹം അറിയണം. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു.വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നതിന് മുന്‍പ് എത്തിയ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകമാണ്. നവംബര്‍ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് എന്നതിനാല്‍, മാര്ഗനിര്ദേശത്തിന് മുന്‍പേ തന്നെ എയര്‍പോര്‍ട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍