പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ യുഎഇ നാഷണല്‍ ഡേ ആഘോഷിച്ചു

ഷാര്‍ജ: യുഎഇയുടെ അമ്പതാം വാര്‍ഷിക ദിനാഘോഷത്തില്‍ പ്രവാസി വയനാട് യുഎഇ ഷാര്‍ജയും പങ്കാളികളായി. രാജ്യത്തോടുള്ള ആദരസൂചകമായി വര്‍ണ്ണശബളമായ നാഷണല്‍ ഡേ റാലി നടത്തിയും അന്‍പതാം വാര്‍ഷികത്തിന്റെ പ്രതീകമായി അന്‍പത് തരം വിവിധ ഭക്ഷണങ്ങള്‍ ഒരുക്കിയും ആഘോഷം വിത്യസ്തമാക്കി. 25 വര്‍ഷത്തില്‍ കൂടുതല്‍ കാലം യു.എ.ഇ ല്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഷാജി നരിക്കൊല്ലി, മൊയ്തു മക്കിയാട്, അയൂബ് ഖാന്‍, ശിവന്‍ തലപ്പുഴ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്ററിലെ മുതിര്‍ന്ന അംഗങ്ങളെയും അവരുടെ മാതാപിതാക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു. വയനാടിന്റെ പ്രശസ്ത സാഹിത്യകാരനും, റിട്ടയേര്‍ഡ് അധ്യാപകനും ആയ മണി രാജഗോപാലന്‍ സാറിന്റെ കാക്ക പൊന്നും വളപൊട്ടുകളും എന്ന കവിത സമാഹാരം പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ രക്ഷാധികാരി അഡ്വക്കേറ്റ് ബിനോയ് മാത്യു പ്രകാശനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച *വര്‍ണ്ണചിറകുകള്‍ 2021* *ഫോട്ടോഗ്രാഫി മത്സരം* *ക്വിസ് മത്സരം* എന്നിവയുടെ സമ്മാനങ്ങള്‍ ചടങ്ങില്‍ വച്ച് മുഖ്യാതിഥി പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് താമരശ്ശേരി വിതരണം ചെയ്തു.
ചെയര്‍മാന്‍ അയൂബ് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കണ്‍വീനര്‍ ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി മാനന്തവാടി സ്വാഗതം , സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ മൊയ്ദു മക്കിയാട് ഉത്ഘാടനം നിര്‍വഹിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മുഖ്യ അതിഥിയായിരുന്നു. അഡ്വക്കേറ്റ് യുസി അബ്ദുല്ല, , ബിനോയ് മാത്യു , ബിനോയ് നായര്‍, ആഞ്ജനേയുലു കൊതാണ്ട ജി സി സി എക്‌സ്‌ചേഞ്ച്, ഷാജി നരികൊല്ലി, നിബിന്‍ നിഷാദ്, മുജീബ് തരുവണ, എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. നസീര്‍ വാകേരി , ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി, യു സി അബ്ദുല്ല, അനസ് ബത്തേരി, നിതീഷ് പി എം, അര്‍ച്ചന നിധീഷ്, മിനോ ജോസ്, ശിവന്‍ തലപ്പുഴ, ലത്തീഫ് റിപ്പണ്‍, റിംഷാന നസീര്‍, നുസ്രത് ജലാല്‍, രജീഷ് ആലത്തു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ബിന്‍സി തോമസ് നന്ദി പറഞ്ഞു .ജിസിസി എക്‌സ്‌ചേഞ്ച്, വുഡ്‌സ് റിസോര്‍ട് വയനാട് , തരീക്ക് അല്‍ ജനൂബ് റസ്‌റ്റോറന്റ് ഷാര്‍ജ എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു . തരിക്ക് അല്‍ ജനൂബ് റസ്‌റ്റോറന്റ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയോടെ പരിപാടി അവസാനിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍