ജി.എസ്.റ്റി 3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകള്‍ നവംമ്പര്‍ 30 വരെ
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ സമര്‍പ്പിക്കാന്‍ കുടിശ്ശികയുള്ള ജി.എസ്.റ്റി 3 ബി റിട്ടേണുകളില്‍ പ്രഖ്യാപിച്ച ലെറ്റ്ഫീ ഇളവുകള്‍ നവംമ്പര്‍ 30 ന് അവസാനിക്കും.ജൂലൈ 2017 മുതല്‍ ഏപ്രില്‍ 2021 വരെയുള്ള കാലയളവിലേക്ക് സമര്‍പ്പിക്കാനുള്ള റിട്ടേണുകള്‍ക്കാണ് ലേറ്റ്ഫീ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 'നില്' റിട്ടേണ്‍ സമര്‍പ്പിക്കേണ്ട നികുതിദായക്കര്ക്ക് ലേറ്റ് ഫീയായി പ്രതിമാസം പരമാവധി 500 രൂപയും, നികുതി ബാധ്യതയുള്ളവര്‍ക്ക് പ്രതിമാസ ലേറ്റ് ഫീ പരമാവധി 1000 രൂപയായുമാണ് കുറച്ചിരിക്കുന്നത്. ലേറ്റ്ഫീ കുടിശ്ശിക മൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വ്യാപാരികള്‍ക്ക് ഇളവ് സഹായകരമാകും.
ജി.എസ്.റ്റി3ബി റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍