ചില രാജ്യങ്ങള്‍ക്ക് ഇടുങ്ങിയ താത്പര്യങ്ങളും ആധിപത്യ പ്രവണതകളും; ചൈനയ്‌ക്കെതിരെ പ്രതിരോധ മന്ത്രി

ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചില രാജ്യങ്ങള്‍ക്ക് ഇടുങ്ങിയ താത്പര്യങ്ങളും ആധിപത്യ പ്രവണതകളുമെന്ന് രാജ് നാഥ് സിംഗ് ആരോപിച്ചു. യു എന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് ദി സീയെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയുടെ പുതിയ സമുദ്ര നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ആര്‍ക്കും തക്ക മറുപടി നല്‍കുമെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പ് നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ലഡാക്കില്‍ പറഞ്ഞിരുന്നു.
മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ രീതിയല്ല. ഇന്ത്യയുടെ ഒരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ രാജ്യത്തിന്റെ ധീര സൈനികര്‍ക്ക് കഴിയുമെന്നും ലഡാക്കിലെ റാസാങ് ലായില്‍ നവീകരിച്ച യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍