OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദില്ലി വായുമലിനീകരണം: അടിയന്തിര യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

  • National
15 Nov 2021

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ദില്ലി, ഹരിയാന, യുപി , പഞ്ചാബ്  സംസ്ഥാനങ്ങളുടെ യോഗമാണ് വിളിക്കേണ്ടത്. വായു മലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടണമെന്നാണ് സുപ്രീം കോടതി നിലപാട്.വായു മലിനീകരണം നേരിടാന്‍ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പറഞ്ഞു. ദില്ലിയില്‍ മാത്രമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ദില്ലിക്കൊപ്പം അയല്‍ സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നനും ദില്ലി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ പറയുന്നു.

കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്ന് കേന്ദ്രം നിലപാടെടുത്തു. വായു മലിനീകരണത്തില്‍ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോല്‍ കത്തിക്കുന്നതിലൂടെ കാരണമകുന്നുള്ളൂവെന്ന് കേന്ദ്രം പറഞ്ഞു. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ദില്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങള്‍ എന്താണെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകള്‍ വേണമെങ്കില്‍ വാങ്ങണം, ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യങ്ങള്‍ ദില്ലി സര്‍ക്കാരാണ് പറയേണ്ടതെന്ന് കേന്ദ്രം മറുപടി നല്‍കി. മലിനീകരണം തടയുന്നതില്‍ രാഷ്ട്രീയമില്ല. റോഡിലെ പൊടിയാണ് മലിനീകരണത്തിന്റെ ഒരു കാരണമെന്നും കേന്ദ്രം പറഞ്ഞു.

സര്‍ക്കാരുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിച്ചു. മലിനീകരണം തടയാന്‍ അടിയന്തിരമായി നടപടി വേണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങളും വാഹനങ്ങളും മാലിന്യം കത്തിക്കുന്നതും വൈക്കോല്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണത്തിന് കാരണമെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് പറഞ്ഞ കോടതി നാളെ എത്ര വൈകിയാലും കേസ് വീണ്ടും പരിഗണിക്കാമെന്ന് പറഞ്ഞ് ഇന്നത്തെ വാദം അവസാനിപ്പിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show