പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; ഇനി 'മെറ്റ'
കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.ഫേസ്ബുക്ക് കണക്റ്റ?ഡ് ഓഗ്‌മെന്റഡ് ആ?ന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍