OPEN NEWSER

Sunday 14. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാതൃകാ അയല്‍പക്ക പഠന കേന്ദ്രം ആരംഭിച്ചു.

  • Mananthavadi
13 Oct 2021

 

 

മൊതക്കര: കേരള സംസ്ഥാന സ്‌പെഷ്യലിസ്റ്റ് അധ്യാപക യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊതക്കര കോക്കുഴിയില്‍ മാതൃകാ അയല്‍പക്ക പഠനകേന്ദ്രം ആരംഭിച്ചു. കലയോടൊപ്പം ഒരു പാഠശാല എന്ന മുദ്യാവാക്യമുയര്‍ത്തിയാണ് പഠനകേന്ദ്രം ആരംഭിച്ചത്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്നതിനായി ശില്‍പ്പ നിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, വുഡ് ക്രാഫ്റ്റിംഗ്, പരമ്പരാഗത വാദ്യോപകരണമായ തുടി തുടങ്ങിയ അനവധിയായ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സംഗീത പഠന പരിശീലനം,  ചിത്രരചനാ പരിശീലനം, ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ പെയിന്റിംഗ് എന്നീ മേഖലകളിലും പരിശീലനം ഒരുക്കിയിട്ടുണ്ട്. പഠന കേന്ദ്രം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സി.എം അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബിആര്‍സി ബി പി സി ശ്രീ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. പഠനകേന്ദ്രത്തിലേക്ക് വെള്ളമുണ്ട എയുപി സ്‌കൂള്‍ അധ്യാപകര്‍ നല്‍കിയ പഠനപാഠ്യ ഉപകരണങ്ങള്‍ അധ്യാപകരായ മജീഷ്, റോഷ്‌നി എന്നിവര്‍ കൈമാറി. അധ്യാപകരായ നിര്‍മ്മല, വിനീത, ആനന്ദ്, സിജോ, കെ ജെ ത്രേസ്യ, തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പാട്ടുത്സവത്തിന് ചലച്ചിത്ര പിന്നണി ഗായികയും അധ്യാപിയുമായ നിഖിത നേതൃത്വം നല്‍കി. സംഘടനയുടെ ജില്ലാ സെക്രട്ടറി മനോജ് സ്വാഗതവും ജില്ലാ പ്രസിഡന്റ് അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
  • അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജെസിബി, ടിപ്പര്‍ പിടിച്ചെടുത്തു
  • നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനനോത്സവം; സ്വാഗത സംഘം രൂപീകരിച്ചു
  • വയോധികന് ക്രൂരമര്‍ദനം:വധശ്രമക്കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show