പാമ്പിനെ കൊലപാതക ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രിംകോടതി

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രിംകോടതി. ഭര്‍തൃമാതാവിനെ മരുമകള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഇന്ത്യയില്‍ പാമ്പുകടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നും സുപ്രിംകോടതി പറഞ്ഞു.
2019 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുന്‍ജുഹുനു ജില്ലയിലാണ് മരുമകള്‍ അല്‍പന ഭര്‍തൃമാതാവ് സുബോദ് ദേവിയെ കൊലപ്പെടുത്തിയത്. അല്‍പനയും മനീഷ് എന്ന യുവാവുമായുള്ള ബന്ധം സുബോദ് ദേവി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സുബോദ് ദേവിയെ കൊലപ്പെടുത്താന്‍ അല്‍പന തീരുമാനിച്ചത്.
കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അല്‍പന പാമ്പാട്ടിയുടെ പക്കല്‍ നിന്ന് പാമ്പിനെ വാങ്ങിയത്. ശേഷം സുബോദ് ദേവിയുടെ കിടക്കയില്‍ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാര്‍ പിറ്റേദിവസം കാണുന്നത്. രാജസ്ഥാനില്‍ പാമ്പുകടിയേറ്റ മരണം സ്വാഭാവികമായതിനാല്‍ ആരും സംശയിച്ചില്ല. എന്നാല്‍ അല്‍പനയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി സച്ചിന്റെ സഹോദരി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം അറിയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍