OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈദ്യുതി പ്രതിസന്ധി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വീണ്ടും കുറയും

  • National
11 Oct 2021

 

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഉള്ള വൈദ്യുതി വിഹിതം വീണ്ടും കുറയും. ദീര്‍ഘകാല കരാര്‍പ്രകാരം കമ്പനികളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ് വീണ്ടും കുറയുക.

പ്രതിസന്ധി രൂക്ഷമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേരളം അടക്കമുള്ള സംസ്ഥാന വിഹിതം നിയന്ത്രിക്കുന്നത്. 2200 മെഗാവാട്ട് വൈദ്യുതി ആണ് സംസ്ഥാനം പ്രതിദിനം പുറത്ത് നിന്ന് കണ്ടെത്തുന്നത്. ദീര്‍ഘകാല കരാര്‍പ്രകാരം ബാല്‍കൊ, ജാബുവ കമ്പനികളില്‍നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുത പ്രതിസന്ധി കഴിയും വരെ കിട്ടില്ല. അറ്റകുറ്റപ്പണി കാരണം ഉത്പാദനം കുറഞ്ഞതാണ് കേന്ദ്രവിഹിതം കുറയാന്‍ കാരണമെന്ന് ഊര്‍ജ്ജമന്ത്രാലയം അറിയിച്ചു.

അതേസമയം, കല്‍ക്കരി ലഭ്യതയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വൈദ്യുതി ലഭ്യത കുറവിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്ന് ഉണ്ടാകും.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായത്. ഡല്‍ഹിയില്‍ പലയിടത്തും അപ്രതീക്ഷിത ലോഡ്‌ഷെഡിംഗ് ഉണ്ടാകാമെന്ന് ടാറ്റാ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടിപിഡിഡിഎല്‍) അറിയിച്ചു. രാജസ്ഥാനില്‍ ദിവസം ഒരുമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയില്‍ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവര്‍ ജനറേഷന്‍ കോര്‍പറേഷന്റെ പ്ലാന്റുകളില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show