OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി പണം തട്ടിയതായി പരാതി

  • Kalpetta
22 Sep 2021

കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയര്‍  വി ജി ബിജുവിന്റെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതായി പരാതി. ഒറിജിനലിനെ വെല്ലുന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബിജുവുന്റെ സുഹൃത്തായ പൊഴുതന സ്വദേശിയില്‍ നിന്നാണ് 15000 രൂപ തട്ടിയെടുത്തതായി പറയുന്നത്. ഇന്ന് രാവിലെയോടെയാണ് ബിജുവിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക്  ഐഡിയില്‍ നിന്ന് പണം ആവശ്യപ്പെട്ട്‌ക്കൊണ്ട് സന്ദേശം വന്നത് . ജില്ലയില്‍ എംഎല്‍എമാരുടെയടക്കം നിരവധിയാളുകളുടെ വ്യാജ ഐഡി നിര്‍മ്മിച്ച് സമാന രീതിയില്‍ തട്ടിപ്പിന് ശ്രമമുണ്ടായെങ്കിലും പണം നഷ്ടപ്പെട്ടത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്.വളരെ അത്യാവശ്യമാണെന്നും, 3 മണിക്കൂര്‍കൊണ്ട് പണം തിരികെ നല്‍കാമെന്നുമായിരുന്നു ബിജുവിന്റെ സുഹൃത്തിന് വന്ന  മെസ്സേജ്.  എന്നാല്‍ ഇത് ബിജുവാണെന്ന് കരുതി അക്കൗണ്ട് നമ്പര്‍ മറ്റും ആവിശ്യപ്പെട്ട് പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ബിജുവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വ്യാജ അക്കൗണ്ടില്‍ നിന്നാണ് മെസ്സേജ് വന്നതെന്ന് ഇയാള്‍ മനസ്സിലാക്കിയത്.  ഇത് സംബന്ധിച്ച് കല്‍പ്പറ്റ പോലീസിലും, സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show