പ്രതിദിന കേസുകളില്‍ നേരിയ വര്‍ധന; രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നര ലക്ഷത്തോളം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 284 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ 16,10,829 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 54,60,55,796 ആയിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണം 3,51,087 ആണ്. ടോട്ടല്‍ ഇന്‍ഫെക്ഷന്റെ 1.05 ശതമാനമാണ് ഇത്. 97.62 ശതമാനമാണ് രാജ്യത്തെ രോ?ഗമുക്തി നിരക്ക്.
കേരളത്തില്‍ ഇന്നലെ 15,876 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 129 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പശ്ചിമ ബം?ഗാളില്‍ 703 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 3,530 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒരു മാസത്തോളമായി പ്രതിതിദിന കൊവിഡ് കേസകുകള്‍ 30 ല്‍ താഴെയാണ്. എന്നാല്‍ ഇന്നലെ 38 കേസുകള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമായി തുടരുകയാണ്. 75.89 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ നല്‍കിയത്. 57,41,31,961 പേര്‍ക്ക് ആദ്യ ഡോസും, 18, 40, 67, 370 പേര്‍ക്ക് സെക്കന്‍ഡ് ഡോസ് വാക്‌സിനും ലഭ്യമായി.
അതേസമയം, കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നുവെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. ലോകത്തൊരിടത്തും കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നും വി.കെ പോള്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം അനിവാര്യമാണെന്ന് വി. കെ .പോള്‍ ചൂണ്ടിക്കാട്ടി. കൊവാക്‌സിന്‍ എടുത്തവരുടെ വിദേശ യാത്രക്ക് തടസങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരാമര്‍ശം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍