പ്രവാസി വയനാട് യു.എ.ഇ: ഈദ്-ഓണം ആഘോഷിച്ചു.

യു.എ.ഇ: യു.എ.ഇ യിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യു.എ.ഇ യുടെ നേതൃത്വത്തില്‍ ഈദ്-ഓണം സംയുക്തമായി ഈണം 2021 എന്ന പേരില്‍ ഓണ്‍ലൈനായി ആഘോഷിച്ചു. സാംസ്‌കാരിക പരിപാടിയും വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങളുടെ കലാപരിപാടികളും ആഘോഷത്തിന് മാറ്റേകി. രാഷ്ട്രീയ, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.ജനപ്രതിനിധികളായ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ടി.സിദ്ധീഖ് എം.എല്‍.എ, ഒ.ആര്‍ കേളു എം.എല്‍.എ , സംഷാദ് മരക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ). ജയരാജ് വാരിയര്‍ (ആക്ടര്‍), മിഥുന്‍ മനുവല്‍ തോമസ് (ഡയറക്ടര്‍ ), ജി.മാര്‍ത്താണ്ഡന്‍ (ഡയറക്ടര്‍ ) റേഡിയോ രംഗത്തെ പ്രമുഖരായ ഷാബു (96.7 എഫ്.എം), അനൂപ് കീച്ചേരി(94.7 എഫ്.എം), താനിയ (കൊച്ചി റേഡിയോ), തന്‍വീര്‍(ക്ലബ് എഫ്.എം), സജയന്‍ (ഓപ്പണ്‍ ന്യൂസര്‍ ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ആക്ടിങ് ചെയര്‍മാന്‍ റഫീഖ് കമ്പളക്കാട് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സദസ്സിന് ജനറല്‍ കണ്‍വീനര്‍ മൊയ്തു മക്കിയാട് സ്വാഗതം പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് അംഗം അഡ്വ.മുഹമ്മദലി പരിപാടി ഉല്‍ഘാടനം ചെയ്തു. ട്രഷറര്‍ സെയ്ഫുദ്ദിന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സാജന്‍ വര്‍ഗീസ്, സാബു പരിയാരത്ത്, ഹാരിസ് വളാട്, സുജീഷ് കൂടാതെ വിവിധ ചാപ്റ്റര്‍ പ്രതിനിധികളായ ഹമീദ് കൂരിയാടന്‍, പ്രസാദ് ജോണ്‍, ഷിനോജ് മാത്യു, മജീദ് മണിയോടന്‍, അയൂബ് ഖാന്‍, നിബിന്‍ നിഷാദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അര്‍ച്ചന നിധീഷ് അവതാരകയായ പരിപാടിക്ക് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഗിരീഷ് ദേവദാസ് നന്ദി പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍