രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പുതിയ രോഗികള്‍; 496 മരണം

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് 3,26,03,188 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,988 പേര്‍ കൂടി രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,44,899 ആയി.
അതേസമയം പുതിയ കേസുകളില്‍ 67 ശതമാനവും കേരളത്തിന് നിന്നാണ്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യുഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്ട്രയോടും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഇപ്പോള്‍ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍