ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ മടങ്ങിയെത്തി

ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും.അശോക ഹോട്ടലില്‍ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങള്‍ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്‌പോര്‍ട്‌സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി വെങ്കല മെഡലുകള്‍ നേടിയതിനാല്‍ സ്വീകരണവും ഏറെ ഗംഭീരമാണ്.ഡല്‍ഹിയില്‍ മാത്രമല്ല, കളിക്കാരുടെ ജന്മ സ്ഥലങ്ങളിലും സംസ്ഥാന തലത്തിലും താരങ്ങള്‍ക്കായി വന്‍ സ്വീകരണമാണ് ഒരുങ്ങുന്നത്.ഡല്‍ഹിയില്‍ മാത്രമല്ല, കളിക്കാരുടെ ജന്മ സ്ഥലങ്ങളിലും സംസ്ഥാന തലത്തിലും താരങ്ങള്‍ക്കായി വന്‍ സ്വീകരണമാണ് ഒരുങ്ങുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍