സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37% വിജയശതമാനം

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37% വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. പെണ്‍കുട്ടികളുടെ വിജയശതമാനം 99.67 ഉം ആണ്‍കുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. 65,184 വിദ്യാര്‍ത്ഥികളുടെ ഫലം ഓഗസ്റ്റ് 5 ന് മാത്രമാകും ലഭ്യമാകുക. ഇവരുടെ മൂല്യനിര്‍ണയം പുരോഗമിക്കുകയാണെന്ന് സിബിഎസ് ഇ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിര്‍ണ്ണയം വഴിയാണ് വിജയം നിര്‍ണയിച്ചത്. പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍: results.nic.in , cbseresults.nic.in , cbse.nic.in
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിര്‍ണ്ണയരീതിയും ഏര്‍പ്പെടുത്തുകുമായിരുന്നു. പത്താം ക്ലാസിലെ കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്‌ളാസില്‍ എല്ലാ തിയറി പേപ്പറിന്റെയും മാര്‍ക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും നല്‍കുമ്പോള്‍, പന്ത്രണ്ടാം ക്‌ളാസില്‍ പ്രാക്ടിക്കല്‍, ഇന്റേണല്‍ മാര്‍ക്ക്, ക്‌ളാസ് പരീക്ഷകള്‍ ഉള്‍പ്പടെയിലെ പ്രകടനം കണക്കാക്കി 40 ശതമാനം വെയിറ്റേജ് നല്‍കിയാണ് ഫലപ്രഖ്യാപനം.
സ്‌കൂളുകള്‍ നേരത്തെ മൂന്ന് വര്‍ഷത്തെ മാര്‍ക്കുകള്‍ കണക്ക് ആക്കി സിബിഎസ്ഇക്ക് സമര്‍പ്പിച്ചിരുന്നു. അതേസമയം മാനദണ്ഡം അനുസരിച്ച് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരമുണ്ട്. മാര്‍ക്കുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹമുള്ള കുട്ടികകള്‍ക്കും വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മാര്‍ക്കുകള്‍ സംബന്ധിച്ച് പരാതികള്‍ പരിഹരിക്കാന്‍ സ്‌കൂള്‍ തലത്തിലും സോണല്‍ തലത്തിലും സമിതിക്കള്‍ക്ക് സിബിഎസ്ഇ രൂപം നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍