മറഡോണയുടെ പുസ്തക പ്രകാശന പൂരം

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11' എന്ന പേരില്‍ ഡി സി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ബോണി തോമസ് ആണ് രചന. തൃശ്ശൂരില്‍ വച്ചു നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഫുട്‌ബോള്‍ താരം ഐ. എം. വിജയന് ആനപ്പുറത്ത് വെച്ച് ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ സിനിമാതാരം വി. കെ. ശ്രീരാമന്‍ മുഖ്യാതിഥി ആയിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ മറഡോണയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ആണ് ബോബി ലോകത്തോട് പറയുന്നത്. 150 രൂപയാണ് പുസ്തകത്തിന്റെ വില.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍