തുടര്‍ച്ചയായി ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,23,144 പേര്‍ക്ക്
ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേര്‍ക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 28,82,204 പേര്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍