പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കല്‍പ്പറ്റ: സ്നേഹവീട് കേരള കലാ സാഹിത്യ സാംസ്ക്കാരിക സമിതിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല വനിതാരത്നം അവാര്‍ഡ് ഇന്ദിരാദേവിക്കും അദ്ധ്യാപനസേവന അവാര്‍ഡ് ഗ്രേസി ടീച്ചര്‍ക്കും ലഭിച്ചു. ജില്ലാ തലത്തില്‍ നിന്നും ജിത്തു തമ്പുരാന് സാഹിത്യമാധ്യമ പ്രതിഭാപുരസ്ക്കാരത്തിനും ഷബിത ടീച്ചര്‍ സാമൂഹ്യസേവന പ്രതിഭാ പുരസ്ക്കാരത്തിനും കിനാവ് കല്‍പ്പറ്റ , സജീദ് ആയങ്കി , ശ്രീഹരിദാസ് കേണിച്ചിറ എന്നിവര്‍ സാഹിത്യ പ്രതിഭാ പുരസ്ക്കാരങ്ങള്‍ക്കും അര്‍ഹരായി. ആലപ്പുഴ തുറവൂരിലെ എസ്.എസ് കലാമന്ദിരത്തില്‍ വെച്ച് നടക്കുന്ന പത്താം വാര്‍ഷികാഘോഷത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.