കൊവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍; മധ്യപ്രദേശില്‍ ബസ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തി

രാജ്യത്ത് വീണ്ടും ലക്ഷം കടന്ന് കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.നിലവിലെ കണക്കുകള്‍ പ്രകാരം 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു. പഞ്ചാബില്‍ ഈ മാസം 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് കര്‍ഫ്യൂ. മധ്യപ്രദേശില്‍ ഈ മാസം 15 വരെ ബസ് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒറ്റക്ക് കാര്‍ ഓടിക്കുകയാണെങ്കിലും മാസ്‌ക് അനിവാര്യമെന്ന ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തി. മാസ്‌കിനെ സുരക്ഷാ കവജമായി കാണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗുജറാത്തിലെ ആറ് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം രാജ്യത്തെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നുവെങ്കിലും വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 2 ദിവസം കൂടി വാക്‌സിനേഷന്‍ നടപടികള്‍ തുടരാനുള്ള സ്‌റ്റോക്ക് മാത്രമേയുള്ളൂവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 8 കോടി 70 ലക്ഷം കടന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍