ഈസ്റ്റര്‍ ദിനത്തില്‍ വയോജന കര്‍ഷക ദമ്പതികള്‍ക്കൊപ്പം മലബാര്‍ ഭദ്രാസനാധിപന്‍

പുല്‍പ്പള്ളി: ഈസ്റ്റര്‍ ദിനത്തില്‍ വയോജന കര്‍ഷക ദമ്പതികള്‍ക്കൊപ്പം മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപോലീത്ത. പുല്‍പ്പള്ളി നിരപ്പുതൊട്ടിയില്‍ മാത്യു മേരി ദമ്പതികളുടെ വീട്ടിലാണ് ഇദേഹം എത്തിയത്. 90 വയസ് കഴിഞ്ഞിട്ടും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദമ്പതികളെ കാണുന്നതിനും അഭിനന്ദിക്കാനുമാണ് എത്തിയത്.സമൂഹത്തിന് മാതൃകയാണ് ഈ വയോജന ദമ്പതികളുടെ പ്രവൃത്തിയെന്ന് ബിഷപ്പ് പറഞ്ഞു. ഇരുവരേയും അദ്ദേഹം ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരോടൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച ശേഷമാണ് അദ്ദേഹം പിരിഞ്ഞത്. ഫാ.ഫിലിപ്പ് ചാക്കോ അരഞ്ഞത്താംമൂട്ടില്‍, ഫാ.എല്‍ദോ വെങ്കിടത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍